തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കളിക്കാനെത്തിയ കുട്ടികളാണ് പുഴയരികില്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. ചിതലരിച്ചതിനാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചതാണെന്നാണ് നിഗമനം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും തഹസില്‍ദാറും സ്ഥലത്തെത്തി. ഇത്രയധികം ആധാര്‍ കാര്‍ഡുകള്‍ എങ്ങനെ ഉപേക്ഷിച്ചു എന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്തുള്ളവര്‍ ആധാറിനായി അപേക്ഷ നല്‍കിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെയും ലഭിച്ചിരുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് കനത്ത വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍
Discussion about this post