ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച ചവിട്ടികളും ഷൂവും ടോയ്ലെറ്റ് മൂടികളും വില്‍പ്പനയ്ക്ക് വെച്ചതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിനെ ഇന്ത്യയില്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം.
അമേരിക്കന്‍ കമ്പനിയാണ് ഇവ വില്പനയ്ക്കു വച്ചിരിക്കുന്നത്. ആമസോണിനെതിരെ ട്വിറ്ററില്‍ ആരംഭിച്ച പ്രചാരണത്തിന് വന്‍ പിന്തുണ ലഭിച്ചു.വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ചിലര്‍ സന്ദേശം ടാഗ് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.പ്രതിഷേധം ഉയര്‍ന്നതോടെ ഇത്തരത്തിലുള്ള ചില ഉല്പന്നങ്ങള് സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.പല ഉത്പന്നങ്ങളും വാങ്ങാന്‍ നിലവില്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2017ല്‍ ഒരു യുഎസ് കമ്പനി ഇന്ത്യയുടെ ദേശീയപതാക ആലേഖനം ചെയ്ത ഡോര്മാറ്റുകള് വില്പനയ്ക്കു വച്ചതിന്റെ പേരില്‍ വ്യാപക പ്രതിഷേധമുയരുകയും ആമസോണ്‍ ജീവനക്കാരുടെ വീസ റദ്ദാക്കുമെന്ന് സുഷമ സ്വരാജ് മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്ന് അവ പിന്‍വലിക്കുകയും ആമസോണ്‍ മാപ്പ് പറഞ്ഞ സംഭവവും വരെ ഉണ്ടായിട്ടുണ്ട്.
Discussion about this post