ഹിന്ദു തീവ്രവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നീതി മയ്യം നേതാവ് കമല്ഹാസന് .എല്ലാ മതത്തിലും തീവ്രവാദികളുണ്ട്. ഗോഡ്സെയെക്കുറിച്ച് പറഞ്ഞത് ചരിത്രം മാത്രമാണ്. പരാമർശത്തിന്റെ പേരിൽ പൊലീസ് കേസെടുത്തതോ,അറസ്റ്റ് ചെയ്യുന്നതോ തന്നെ ഭയപ്പെടുത്തില്ല .
രണ്ടോ നാലോ പേര് എതിര്‍പ്പുമായി എത്തിയപ്പോള്‍ തനിക്ക് പ്രചാരണാനുമതി നിഷേധിച്ച് ശരിയല്ലെന്നും കമല്ഹാസന് പറഞ്ഞു.അരുവാക്കുറിശ്ശിയിൽ നടന്ന് റാലിക്കിടെയായിരുന്നു കമലിന്റെ വിവാദ പരാമർശം . സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന പ്രസ്താവനയ്ക്കെതിരെ ജനരോഷം ശക്തമാണ്.കഴിഞ്ഞ ദിവസങ്ങളിൽ കമലിനെതിരെ ചെരിപ്പേറും,ചീമുട്ടയേറും ഉണ്ടായി .
Discussion about this post