കണ്ണൂരില്‍ റിപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കണം എന്നാവശ്യപ്പെട്ട് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ സുധാകരന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്ക് കത്തയച്ചു. രാഷ്ട്രീയ ചായ്വ് ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കരുതെന്നും കള്ളവോട്ട് തടയുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം എന്നും സുധാകരന് കത്തില്‍ ആവശ്യപ്പെടുന്നു.
കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ മൂന്ന് ബൂത്തുകലിലാണ് റിപോളിംഗ് നടക്കുന്നത് . മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും പാമ്പുരുത്തി മണ്ഡലത്തിലുമാണ് റിപോളിംഗ്. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയില്ല എങ്കില്‍ വീണ്ടും കള്ളവോട്ടിന് സാധ്യതയുള്ളതായി സുധാകരന് പറയുന്നു .
കണ്ണൂര്‍ , കാസര്‍ഗോഡ് മണ്ഡലങ്ങളിലെ നാലുബൂത്തുകളില്‍ റിപോളിംഗ് നടത്താന്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടിരുന്നു. ഇതോടെ ഞായറാഴ്ച സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ വോട്ടെടുപ്പ് നടക്കും .
Discussion about this post