പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ദില്ലിയില്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് വാര്‍ത്താ സമ്മേളനം.
അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.
ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നത്. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
മോദി സര്‍ക്കാരിനെ ജനങ്ങള്‍ സ്വീകരിച്ചു.മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വന്‍ഭൂരിപക്ഷത്തോടെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടും വരും.മോദി സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ താഴെത്തട്ടില്‍ വരെ എത്തിക്കാന്‍ കഴിഞ്ഞതും വലിയ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വിലക്കയറ്റവും അഴിമതിയും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
Discussion about this post