ജിതിന് ജേക്കബ്
സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഓഹരി വിപണി തുറന്ന് ചരിത്രം സൃഷ്ടിച്ച് കേരള രായാവ്. കേരളത്തിലെ ‘നിഷ്പക്ഷ’ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തയാണിത്. രായാവിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പൊട്ടകിണറ്റിലെ തവളകളായ മാക്രികള്‍ തള്ളി മറിക്കുകയാണ്.
സംഭവം ഇതാണ് സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമായ രാജ്യത്തെ ഓഹരിവിപണിയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരുന്നു. എന്തിനാണ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്? കടം വാങ്ങിക്കാന്‍ അല്ലാതെ പിന്നെന്തിനാണ്?
അപ്പോള്‍ കടം വാങ്ങിയതിന്റെ ആഘോഷമാണോ നടന്നത്? പിന്നല്ലാതെ.
സാധാരണഗതിയില്‍ ഓഹരി വിപണിയില്‍ ആദ്യമായി ലിസ്റ്റ് ചെയ്യുമ്പോള്‍ (അതായത് കടം വാങ്ങുമ്പോള്‍) കടം വാങ്ങിക്കുന്ന കമ്പനിയുടെ മൊയലാളിയെ കൊണ്ടുവന്നു ആ ദിവസത്തെ ഓഹരി ഇടപാടുകള്‍ തുടക്കം കുറിച്ചുകൊണ്ടുള്ള പരമ്പരാഗത ബെല്‍ അടിപ്പിക്കും. അത് ലോകത്തെ എല്ലാ സ്റ്റോക്ക് എക്സ്ചേഞ്ച്കളിലും പതിവാണ്. ഇവിടെ കേരള രായാവിനെ കൊണ്ടുവരാന്‍ അവിടുത്തെ ഓഹരി വിപണിയിലെ ഇടപാടുകാര്‍ക്ക് ഭയങ്കര താല്‍പ്പര്യം ആയിരുന്നു.
അതെന്താ അങ്ങനെ?
എന്റെ പൊന്നോ ലോകത്ത് എങ്ങും ഇല്ലാത്ത കഴുത്തറപ്പന്‍ പലിശക്കല്ലേ രായാവും കൂട്ടരും വായ്പ്പ വാങ്ങുന്നത്. അതുകൂടാതെ ഇനിയും ഇടയ്ക്കിടെ വന്നു കടം വാങ്ങിക്കോളാം എന്ന് ഉറപ്പും ഉണ്ട്. സായിപ്പ് കൊടുത്ത എല്ലാ പേപ്പറിലും ശൂ വരച്ച് ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. അപ്പോള്‍ പിന്നെ കടം കൊടുക്കുന്നവര്‍ വാങ്ങാന്‍ വരുന്ന മൊയലാളിയെ സല്ക്കരിക്കില്ലേ?
8.5% 8.75% ത്തിന് ഇന്ത്യയിലെ ബാങ്കുകള്‍ ലോണ്‍ കൊടുക്കുമ്പോഴാണ് ബൂര്‍ഷ്വാ കുത്തക മുതലാളിത്ത രാജ്യങ്ങളില്‍ പോയി ഏതാണ്ട് 2200 കോടി രൂപ 9.73% ത്തിന് കഴുത്തറപ്പന്‍ പലിശക്ക് കടം വാങ്ങുന്നത്.
ഈ കഴുത്തറപ്പന്‍ പലിശക്ക് കടം വാങ്ങിയത് നമ്മുടെ നാടിനെ പുനരുദ്ധരിക്കാന്‍ ആണ് കേട്ടോ. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നമ്മുടെ നാട് സിംഗപ്പൂര്‍ ആകും. പ്രളയം വന്നില്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ തന്നെ നമ്മള് സിംഗപ്പൂരിനെ കടത്തിവെട്ടിയേനെ. പ്രളയം വന്നത് സിംഗപ്പൂരിന്റെ ഭാഗ്യം!
ഇനി നമ്മുക്ക് കേരള രായാവ് സിംഹാസനത്തില്‍ ആസനസ്ഥനാകുന്നതിനു മുമ്പുള്ള കാലത്തേക്ക് നോക്കാം.
ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് എന്ന് തോന്നുന്നു ഏഷ്യന്‍ ഡെവലൊപ്മെന്റ് ബാങ്ക് കേരളത്തിന്റെ വികസനത്തിന് 1%1.25% പലിശക്ക് വായ്പ്പ നല്‍കാമെന്ന് സമ്മതിക്കുന്നു. ചര്‍ച്ചകള്‍ക്കായി അവര്‍ കേരളത്തില്‍ എത്തുന്നു. ഇപ്പോള്‍ യൂറോപ്പില്‍ നടന്ന് പണം കടം തരൂ, കേരളത്തില്‍ നിക്ഷേപിക്കൂ എന്ന് പറഞ്ഞു തെണ്ടുന്ന കേരള രായാവിന്റെ അണികള്‍ എന്ന് പറയുന്ന കഴുതകള്‍ അന്ന് എഡിബി ബാങ്ക് ഉദ്യോഗസ്ഥരെ മുണ്ടു പൊക്കി കാണിച്ചു ഓടിച്ചു. അവര്‍ കേരളത്തില്‍ വന്നപ്പോള്‍ മാക്രികള്‍ വ്യാപക അക്രമം അഴിച്ചുവിട്ടു.
ഗുജറാത്ത് മാതൃകയില്‍ ആഗോള നിക്ഷേപക സംഗമം നടത്തിയപ്പോള്‍ അതിനെതിരെയും ഇവറ്റകള് സമരം നടത്തി.
കൊച്ചി മെട്രോയ്ക്ക് 1.35 % ത്തിനോ മറ്റോ വായ്പ്പ ഫ്രഞ്ച് സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തില്‍ നിന്ന് വായ്പ്പ എടുത്തപ്പോള്‍ എന്തായിരുന്നു ബഹളം. ഇന്ത്യ ലോകബാങ്കില്‍ നിന്നും IMF ല്‍ നിന്നുമൊക്കെ തുച്ഛമായ പലിശക്ക് വായ്പ്പ എടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ നടത്തിയപ്പോള്‍ ഈ മരയൂളകള്‍ മുദ്രാവാക്യം വിളിച്ചു ‘ഇന്ത്യയെ അമേരിക്കക്ക് പണയം വെച്ചു’ എന്നൊക്കെ. വിവരം ഇല്ലാത്ത അണികള്‍ അതുകേട്ട് കൈയ്യടിച്ചു.
ഇപ്പോള്‍ വിദേശനിക്ഷേപം കഴുത്തറപ്പന്‍ പലിശക്ക് വാങ്ങുന്നതില്‍ ഡിഫിക്കും പ്രശ്നമില്ല, കുളിക്കാതെയും നനക്കാതെയും നടക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികള്‍ക്കും, കമ്മ്യൂണിസ്റ്റ് മാധ്യമങ്ങള്‍ക്കും വിഷയമല്ല.
വായ്പ്പകളൊക്കെ ഇതുപോലെ വാങ്ങേണ്ടി വരും. അതില്‍ തെറ്റൊന്നുമില്ല. ഇവിടെ പലിശ കൂടുതലാണ് എന്നത് വാസ്തവം.
ഇവിടെ എടുത്തുകാട്ടേണ്ടത് ഇവരുടെ ഇരട്ടത്താപ്പ് ആണ്. കേരളത്തെ വ്യവസായികളുടെ ശവപ്പറമ്പാക്കുകയും, 60 ലക്ഷം മലയാളികള്‍ക്ക് ജോലി തേടി കേരളത്തിന് പുറത്തേക്കു പോകേണ്ടിയും വന്നത് ഈ കമ്മ്യൂണിസ്റ്റുകാരുടെ പിടിച്ചുപറിയും അക്രമവും മൂലമാണ്.
ഇന്ന് യൂറോപ്പില്‍ പോയി കടം വാങ്ങിയിട്ട് നാളെ കേരളത്തിലെ കവലകളില്‍ മുതലാളിത്തത്തിനും, ആഗോളവല്‍ക്കരണത്തിനും ഒക്കെ എതിരായി ഇവന്മാര് കവലപ്രസംഗവും, മനുഷ്യമതിലും, ചക്രസ്തംഭനവും ഒക്കെ നടത്തുന്നത് കാണുമ്പോഴാണ് ഓക്കാനം വരുന്നത്.
വേറൊരു കൂട്ടരെ കുറിച്ച് പറയാതെ വയ്യ. പണ്ട് വിദേശ നിക്ഷേപത്തിന് നമ്മുടെ നാട്ടില്‍ വന്നവരെ മുണ്ടുപൊക്കി കാണിച്ചു ഓടിച്ച അതെ അണികള്‍ ഇപ്പോള്‍ നേതാവ് ബൂര്‍ഷ്വാ മുതലാളിത്ത രാജ്യത്തെ ഓഹരി വിപണിയില്‍ കടം വാങ്ങുന്ന പോട്ടം കണ്ട് ആഹ്ളാദഭരിതരായി ജയ് വിളിക്കുന്നു. ഇത്രയും അടിമകളായ ഊളകള്‍ ലോകത്ത് വേറൊരു സമൂഹത്തിലും കാണില്ല.
കംപ്യൂട്ടറിനെ സാമ്രജ്യത്വത്തിന്റെ സൃഷ്ടിയായി കണ്ടു തല്ലിപൊട്ടിച്ച സഖാക്കള്‍ക്ക് ഇന്ന് കമ്പ്യൂട്ടര്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല.
ട്രാക്ടറിന് എതിരെ സമരം ചെയ്തവര്‍ ഇന്ന് ട്രാക്ടര്‍ വര്‍ക്കേഴ്സ് യൂണിയന് ഉണ്ടാക്കിയിരിക്കുന്നു.
രാവിലെമുതല്‍ ഇസ്രയേലിനെ തെറിവിളിക്കുന്ന ഈ ഊളകള്‍ക്ക് ഇപ്പോഴും അറിയില്ല കമ്മ്യൂണിസവും ഫേസ്ബുക്കും വാട്സ്ആപ്പ്ഉം എല്ലാം ജൂതന്റെ സൃഷ്ട്ടി ആണെന്ന്.
ഇത്രയും നാള് അംബാനിയെ തെറിവിളിച്ചു നടന്നു. ഇപ്പോള്‍ അംബാനിയുടെ കമ്പനിക്ക് 10 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പദ്ധതി നല്‍കികൊണ്ട് അംബാനിയെ ബൂര്‍ഷ്വാ കുത്തക സ്ഥാനത്തുനിന്ന് നീക്കി വ്യവസായ പ്രമുഖന് എന്ന സ്ഥാനം പാര്‍ട്ടി നല്കി ആദരിക്കുന്നു.
ഊഹക്കച്ചവടം എന്നൊക്കെ പറഞ്ഞു ഓഹരി വിപണിയെ എതിര്‍ത്തവര്‍ ഇന്ന് ബൂര്‍ഷ്വാ രാജ്യത്ത് പോയി ഓഹരി വിപണിയുടെ വ്യാപാരത്തിന് തുടക്കം കുറിക്കുന്നു.
ഈ ഉളുപ്പ് എന്നത് ഇവന്മാര്ക്ക് ഇല്ലാത്തതുകൊണ്ട് എന്തൊക്കെ പറഞ്ഞാലും ഒരു കാര്യവുമില്ല.
പക്ഷെ കേരളാ രായാവ് മിടുക്കനാണ് . വീട്ടിലെ പട്ടിയെയും പൂച്ചയേയും അടക്കം കുടുംബസമേതം യൂറോപ്പില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കറക്കം. അടുത്തത് ജപ്പാന്,കൊറിയ. (കമ്മ്യൂണിസ്റ്റ് കൊറിയ അല്ല കേട്ടോ. അല്ലെങ്കിലും ദാരിദ്ര്യം പിടിച്ച കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഒന്നും പോകാന്‍ ഞങ്ങളുടെ സഖാവിനെ കിട്ടില്ല). മണ്ടന്മാരായ കുറെ അണികള്‍ എന്തിനെയും ന്യായീകരിച്ചോളും.
പക്ഷെ ഒരു കാര്യത്തിലെ വിഷമം ഉള്ളൂ. പുള്ളി കേരളത്തില്‍ നിന്ന് പോയിട്ട് ഇതുവരെ ‘യ യ യ’ എന്നല്ലാതെ വേറെ ഒന്നും മിണ്ടാന്‍ പറ്റിയിട്ടില്ല. യൂറോപ്പിലെ ഏതോ കമ്പനിയില്‍ വെച്ച് ഏതോ ബൂര്‍ഷ്വാ കുത്തക കുലംകുത്തി രായാവിന്റെ തലയില്‍ മൈക്കാട് പണിക്കരുടെ തൊപ്പിയും വെച്ചുകൊടുത്തു.
പക്ഷെ ഞാന്‍ രായാവിന്റെ ഒപ്പമാണ്. പുള്ളി കേരളത്തിലെ മണ്ടന്മാരായ അണികളെയും പറ്റിച്ച് യൂറോപ്പില്‍ കറങ്ങുന്നു. കുടുംബത്തെ വലിയ നിലയില്‍ എത്തിച്ചു. കേരളത്തിലെ കോളേജുകളില്‍ സമരവും അക്രമവും കലാപവും എല്ലാം മണ്ടന്മാരായ അണികളെകൊണ്ട് ചെയ്യിപ്പിച്ചിട്ട് മക്കളെ എല്ലാം ജീവിതത്തില്‍ ഒരു ജോലിയും ചെയ്യാത്ത രായാവ് കോടികള്‍ മുടക്കി വിദേശത്തും സ്വാശ്രയ സ്ഥാപങ്ങളിലും ഒക്കെ വിട്ട് പഠിപ്പിച്ചു.
ഭാഗ്യവും കഴിവും അനുഭവജ്ഞാനവും ഒന്നുമല്ല മണ്ടന്മാരായ അണികളാണ് കേരളാ രായാവിന്റെയും കുടുംബത്തിന്റെയും ഐശ്വര്യം.
സാമ്രാജ്യത്വം തുലയട്ടെ
മുതലാളിത്തം തുലയട്ടെ
https://www.facebook.com/jithinjacob.jacob/posts/2167093026693824
Discussion about this post