ലോകത്തിനെ ആദ്യ ഇലക്ട്രിക് പറക്കും ടാക്സി വിജയകരമായി പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കി. ജര്‍മ്മന്‍ സ്റ്റാര്‍ട്ട്പ്പായ ലിലിയം ഡിസൈന്‍ ചെയ്ത അഞ്ച് സീറ്റുള്ള വാഹനമാണ് ആദ്യ പറക്കല്‍ പൂര്‍ത്തിയാക്കിയത്. വിജയകരമായ പറക്കലിന് ശേഷമാണ് ഈ വിവരം നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടത്.
ഡ്രോണ്‍ മോഡില്‍ നിയന്ത്രിക്കാവുന്നതോ അല്ലെങ്കില്‍ പൈലറ്റിന് നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് ഈ ആകാശവാഹനം. ആഗോളവ്യാപകമായി 2025 മുതല്‍ പ്രചാരത്തില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
കാറിനേക്കാള്‍ അഞ്ച് മടങ്ങ് വേഗതയും മോട്ടോര്‍ ബൈക്കിനെക്കാള്‍ ശബ്ദം കുറഞ്ഞതുമാണ് . 300 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയും ഈ ആകാശ വാഹനത്തിനുണ്ട്.
ഹെലികോപ്ടര്‍ യാത്രയേക്കാള്‍ കുറഞ്ഞ ചെലവില്‍ യാത്ര ഒരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലിലിയം ചീഫ് കൊമേഴ്സല്‍ ഓഫീസര്‍ പറഞ്ഞു.
Discussion about this post