ജൂൺ 14ന് സ്വന്തം നാട്ടിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിനുള്ള 23 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിൽ നിന്ന് മോചിതനായ സൂപ്പർ താരം നെയ്മർ ടീമിലുണ്ട്. കൗട്ടീഞ്ഞോ,ഫിർമിനോ,ഗബ്രിയേൽ ജീസസ് തുടങ്ങിയ വൻ താരങ്ങളെയെല്ലാംകോച്ച് ടിറ്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാൽമുട്ടിന് പരിക്കുണ്ടെങ്കിലും സീനിയർ ഡിഫൻഡർ തിയാഗോ സിൽവയും ടീമിലുണ്ട്.
അതേസമയം റയൽ താരങ്ങളായ മാഴ്സലോ, വിനീഷ്യസ്, ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാമിനെ ഫൈനലിൽ എത്തിച്ച ലൂക്കസ് മൗറ, യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റ എന്നിവർക്ക് ടീമിൽ ഇടംകിട്ടിയില്ല. അലിസൺ തന്നെയാണ് ഒന്നാം നമ്പർ ഗോളി. മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്സൺ മൊറേയസ് രണ്ടാം ഗോളിയായി ടീമിലുണ്ട്. ബൊളീവിയയും, വെനിസ്വേലയും പെറുവും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ബ്രസീൽ. ജൂലായ് 7നാണ് ഫൈനൽ. 2007ലാണ് ബ്രസീൽ അവസാനമായി കിരീടം നേടിയത്.
ടീം: ഗോൾ കീപ്പർമാർ: അലിസൺ, എഡേഴ്സൺ, കാസിയോ, പ്രതിരോധം: ഡാനി ആൽവ്സ്, ഫാഗ്നർ, അലക്സ് സാൻട്രോ, ഫിലിപ്പെ ലൂയിസ്, തിയാഗോ സിൽവ, മാക്കിന്നോസ്, മിറാൻഡ, എഡർ. മധ്യനിര: കസമിറോ, ഫെർണാണ്ടിഞ്ഞോ, ആതർ, അല്ലൻ, പക്വിയേറ്റ. മുന്നേറ്രനിര: ജീസസ്, നെയ്മർ,കൗട്ടീഞ്ഞോ, എവർട്ടൺ,ഫിർമിനോ, നെരസ്, റിച്ചാർലിസൺ..
Discussion about this post