ജമ്മു കശ്മീര്‍ ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാ സേനയും ഭീകരും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ഭീകരുടെ ഭാഗത്ത് നിന്നും വെടിവയ്പ്പുണ്ടായത്. പ്രദേശം സുരക്ഷാ സൈനികര്‍ വളഞ്ഞിരിക്കുകയാണ് . സോപോറിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ പുല്‍വാമയില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോപോറിലും ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജമ്മു കാശ്മീരില്‍ ഭീകരാക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് എല്ലാ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post