ഈ വര്‍ഷത്തെ ലോകകപ്പിന് മോടി കൂട്ടാന്‍ ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്ത് ഇറക്കി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. സ്റ്റാന്‍ഡ് ബൈ എന്ന് പേര് നല്‍കിയിരിക്കുന്ന ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡ് റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ലോകകപ്പ് വേദിയാകുന്ന ബ്രിട്ടനിലെ എല്ലാ നഗരങ്ങളിലും ലോകകപ്പ് നടക്കുന്ന മുഴുവന്‍ സമയത്തും ഈ ഗാനം പ്രദര്‍ശിപ്പിക്കും.
ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റെര്‍ പേജ് വഴിയാണ് ഗാനം പുറത്ത് വിട്ടത് . ഇംഗ്ലണ്ടില്‍ വെച്ചാണ് ഇക്കുറി ലോകകപ്പ് മത്സരം. 46 ദിവസം മത്സരം നീണ്ടുനില്‍ക്കും. ഇത് അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പിന് വേദിയാകുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.
🎶 The Official #CWC19 Song is here! 🎶
'Stand By' from @thisisloryn & @Rudimental is out now!https://t.co/6cgKKOOpBY
— ICC Cricket World Cup (@cricketworldcup) May 17, 2019
Discussion about this post