നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും പട്ന സാഹിബ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുമായ രവിശങ്കർ പ്രസാദ്. വോട്ട് ചെയ്തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ എന്റെ വോട്ട് രേഖപ്പെടുത്തി. ജനങ്ങൾ ഞങ്ങളോടൊപ്പമാണ്.പട്ന സാഹിബിന്റെ ചിന്താഗതി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ പോലെ തന്നെയാണ്, മോദിജി തന്നെ വീണ്ടും പ്രധാനമന്ത്രിയാവണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.’’രവിശങ്കർ പ്രസാദ് പറഞ്ഞു.
രാജ്യം വരും ദിനങ്ങളിൽ വികസനത്തിന്റെ പുതിയ തലം കൈവരിക്കാൻ പോവുകയാണെന്നും തന്റെ വിജയത്തിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ന സാഹിബ് മണ്ഡലത്തിൽ സിറ്റിങ് എം.പിയും മുൻ ബി.ജെ.പി നേതാവും നിലവിൽ കോൺഗ്രസ് സ്ഥാനാർഥിയുമായ ശത്രുഘ്നൻ സിൻഹയെയാണ് രവിശങ്കർ പ്രസാദ് നേരിടുന്നത്
Discussion about this post