മനു എറണാകുളം (നിലപാട്)
അരുവിക്കരയില്‍ നിന്ന് ബിജെപി പഠിക്കേണ്ട പാഠങ്ങള്‍–
അരുവിക്കരയില്‍ വിവിധ കക്ഷികള്‍ ചേര്‍ന്നുള്ള മുന്നണികളോട് ഒറ്റ പാര്‍ട്ടി എന്ന നിലയില്‍ ഏറ്റുമുട്ടി ബിജെപി നേടിയ മുപ്പത്തിനാലായിരം വോട്ടിന് ജയത്തോളം മാറ്റുണ്ട്. വിവിധ പഞ്ചായത്തുകളില്‍ നിന്ന് താമരയില്‍ വീണ വോട്ടുകള്‍ ബിജെപിയെ കേരളവും മനസ്സ് കൊണ്ട് സ്വീകരിക്കുന്നു എന്നതിന് തെളിവുമാണ്..എന്നാല്‍ എതിര്‍പക്ഷം ഉയര്‍ത്തുന്ന ചില രണ്ട് ചോദ്യങ്ങള്‍ക്ക് സ്വയം വിമര്‍ശന ബുദ്ധിയോടെ ബിജെപി ഉത്തരം കാണണം. ഒ രാജഗോപാലല്ല മറ്റൊരാളാണ് മത്സരിച്ചിരുന്നെങ്കില്‍ ബിജെപി ഇത്രയും വോട്ട് നേടുമായിരുന്നുവോ..? രണ്ട്-കേരളത്തിലെ എത്ര സീറ്റുകളില്‍ രാജഗോപാലിനെ അടുത്ത നിയമസഭ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കഴിയും ?( അല്ലെങ്കില്‍ എത്ര പേരുണ്ട് രാജഗോപാലിന്റെ പകുതിയോളമെങ്കിലും വ്യക്തിപ്രഭാവമുള്ളവര്‍ പാര്‍ട്ടിയില്‍)
രാഷ്ട്രീയമായ ഒരുത്തരമല്ല ബിജെപിയില്‍ നിന്ന് അണികള്‍ പ്രതീക്ഷിയ്ക്കുന്നത് സ്വയം വിലയിരുത്തിയുള്ള തിരുത്തലുകളാണ്. ഒരു വര്‍ഷത്തോളമാണ് ഇനി നിയമസഭ തെരഞ്ഞെടുപ്പിനുള്ളത്..അതിന് മുന്‍പ് പാര്‍ട്ടിയുടെ നിലവിലെ സമീപനങ്ങളില്‍ വിപുലമായ പൊളിച്ചെഴുത്ത് തന്നെ ആവശ്യമായി വരും..അതു വേഗത്തില്‍ തന്നെ
നേതൃത്വത്തിലേക്ക് പുതിയവര്‍ക്കും, യുവാക്കള്‍ക്കും കടന്ന് വരാന്‍ അവസരമൊരുക്കുന്നില്ല എന്ന പരാതി ബിജെപി നേതൃത്വത്തിനെതിരെ പണ്ട് മുതലുണ്ട്. വിരലിലെണ്ണാവുന്ന നേതാക്കന്മാരെ ചുറ്റിപറ്റിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. എന്ത് കൊണ്ട് ആ കൂട്ടത്തിലേക്ക് പുതിയ മുഖങ്ങളെത്തുന്നില്ല..? അണികളുടെ എണ്ണം കുത്തനെ കൂടിയിട്ടും നേതൃപാടവമുള്ള ആളുകള്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കെത്തുന്നില്ല…?വര്‍ഷങ്ങളോളം പാര്‍ട്ടിയ്ക്ക് വേണ്ടി അധ്വാനിച്ചതിന് പ്രതിഫലമായി മാത്രം നല്കി വരേണ്ടതാണോ പാര്‍ട്ടിയിലെ നേതൃസ്ഥാനങ്ങള്‍..? ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുന്നത് സ്വപ്നം കാണുന്ന സാധാരണക്കാരന്റെ മനസ്സിലുയരുന്ന ഈ ചോദ്യം ഇനി നേതാക്കളും മനസ്സില്‍ കാണണം..സ്വയം വളരുക എന്നതിലുപമരി മറ്റുള്ളവരെ വളര്‍ത്താനും അതുവഴി പാര്‍ട്ടിയെ പുതിയ യുഗത്തിലേക്ക് നയിക്കാനും നിലവിലെ നേതാക്കന്മാര്ക്ക് കഴിയണം.
ഇപ്പോള്‍ സംഭവിക്കുന്ന ചില ചെറിയ കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ സംസ്ഥാന നേതൃത്വത്തിലുള്ള പലരുമാണ് അവരുടെ ജില്ലകളിലെ തലതൊട്ടപ്പന്മാര്. അവരുടെ നേതൃത്വത്തെ ചോദ്യം ചെയ്യാത്ത ശിങ്കിടികളെ ജില്ല തലത്തില്‍ വളര്‍ത്തി കൊണ്ടു വരികയാണ് ഇവരുടെ മുഖ്യ സേവനം. ഏതെങ്കിലും തരത്തില്‍ മറ്റൊരാള്‍ നേതൃത്വത്തിലേക്ക് കടന്നുവരുന്നത് തടയുന്ന ഗുണ്ടാ പണി പോലും ചിലര്‍ ഏറ്റെടുക്കുന്നു. നരേന്ദ്രമോദിയേയും കേന്ദ്രസര്‍ക്കാരിനെയും സ്നേഹിച്ച് പാര്ട്ടിയെത്തുന്നവരെ ‘ഒതുക്കി’ തനിക്കാക്കുന്ന പണിയും ചില നേതാക്കള്‍ക്കുണ്ട്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം ചേര്‍ന്ന മറ്റ് സംഘടനകളില്‍ പ്രവര്‍ത്തിച്ച് നേതൃഗുണം തെളിയിച്ച പലരും ആ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ശേഷം ഇത്തരത്തില്‍ ഒതുക്കപ്പെട്ടവരാണ്. ഇതെല്ലാം മാറ്റിയെടുക്കാന്‍ എളുപ്പമല്ല എന്ന ധാരണയില്‍ മാറി നില്‍ക്കുകയാണ് അവരെല്ലാം ..പലരും പിന്നീട് ബിജെപിയിലേക്ക് വരാന്‍ മടിച്ചതിന്റെ ഒരു കാരണവും ഇത് തന്നെയാണ്.
ഇത്തരമൊരു പ്രതിസന്ധി കേരളത്തില്‍ മാത്രമല്ല നേരത്തെ ഡല്‍ഹിയിലും, ഇപ്പോള്‍ പശ്ചിമ ബംഗാളിലും ബിജെപി നേരിടുന്നുണ്ട്. ഇത്രയും കാലം പാര്‍ട്ടിയ്ക്കൊപ്പം നിന്ന് പാര്‍ട്ടി വളര്‍ന്നപ്പോള്‍ തങ്ങളെ തഴയുന്നു എന്നാരോപിച്ച് കസേരകളില്‍ ഇറുക്കിപിടിച്ചിരുന്ന നേതാക്കളാണ് ബംഗാളിലും ഡല്‍ഹിയിലും ദേശീയ നേതൃത്വത്തെ കുഴക്കിയത്. ഡല്‍ഹിയില്‍ ഹര്‍ഷവര്‍ദ്ധനെയും, പിന്നീട് കിരണ്‍ ബേദിയേയും ഇറക്കുമതി ചെയ്ത് മികച്ച നേതൃത്തെ അവരോധിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചിട്ടും അത് വിചാരിച്ചപോലെ നടക്കാതെ വന്നതിന് മറ്റ് കാരണം തേടി പോകേണ്ടതില്ല. ഡല്‍ഹിയില്‍ അതിന്റെ കൃത്യമായ തിരിച്ചടി കിട്ടി. അണികളുടെ ഒഴുക്കുണ്ടായിട്ടും ബംഗാളില്‍ അമിത് ഷായുടെ ഇപ്പോഴത്തെ തലവേദയും അത് തന്നെ.
തനിക്ക് ശേഷം പ്രളയം എന്ന വിചാരിക്കുന്ന നേതാക്കള്‍ ദയവ് ചെയ്ത് പാര്‍ട്ടിയുടെ വളര്‍ച്ച ഇല്ലാതാക്കരുത്. പാര്‍ട്ടി വളര്‍ന്നാല്‍ സ്വന്തം കസേര പോകുമെന്ന് പേടിച്ച് പുതിയതായി എത്തുന്നവരെ നിരുത്സാഹപ്പെടുത്തരുത്. കേരളത്തില്‍ അത്തരം നേതാക്കള്‍ ഉണ്ടെങ്കില്‍ അവരെ നിലക്ക് നിര്‍ത്താന്‍ പാര്‍ട്ടിയ്ക്ക് കഴിയണം.
ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ പ്രത്യേകിച്ചും അമിത് ഷായുടെ തന്നെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നാണ് ബിജെപിയെ സ്നേഹിക്കുന്നവരുടെ ഒരു അഭിപ്രായം. പുഴുക്കുത്തുകള്‍ മാറ്റിയുള്ള സുതാര്യമായ നല്ല നേതൃത്വം അത് ഉണ്ടെങ്കില്‍ കേരളത്തില്‍ ഭരണം പിടിക്കുക എളുപ്പമാണെന്ന് അണികള്‍ കരുതുന്നു. ഈ പ്രതീക്ഷയ്ക്കൊത്ത് നേതാക്കള്‍ സ്വയം മാറുക..തന്നേക്കാള്‍ കഴിവുള്ളവര്‍ വരുമ്പോള്‍ മാറി കൊടുക്കാനുള്ള വിമുഖത സ്വാഭാവികമാണ്.പക്ഷേ അത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തന്നെ വളര്‍ച്ചയ്ക്ക് വിഘാതമാകുമെങ്കില്‍ ചിലത് ചെയ്തേ മതിയാകു..കേരളത്തിലെ മുന്നണി നേതാക്കളെ പോലുള്ള നേതാക്കളെ ബിജെപിയ്ക്ക് ആവശ്യമില്ലെന്ന് അണികള്‍ പറയുന്നു. കേരളം മുന്നണികള്‍ക്കെതിരായ ചിന്തിക്കുന്നു എന്ന് പറയുമ്പോള്‍ അത് നേതാക്കന്മാരുടെ കാര്യത്തിലും ബാധകമാണ്. അത് നേതാക്കള്‍ സ്വയം തിരിച്ചറിയട്ടെ..അല്ലെങ്കില്‍ ദേശീയ നേതൃത്വം ഇടപെട്ട് തിരുത്തട്ടെ…അതും കൂടിയായാലെ കേരളത്തില്‍ താമര വിരിയു…
ബിജെപിയെ കേരളത്തില്‍ വളര്‍ത്താന്‍ നേതൃത്വത്തിന് മുന്നില്‍ അഞ്ച് ഒറ്റമൂലികളാണ് ഉള്ളത്.
1-നവാഗതര്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിടുക..
2-പുതിയതായി എത്തുന്നവര്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുക..
3-ആവശ്യമെങ്കില്‍ നേതൃത്വത്തില്‍ മാറ്റം വരുത്തുക..അണികള്‍ക്ക് മുന്നില്‍ കളങ്കിതരാണെന്ന് വിമര്‍ശനം ഉയര്ന്നവരെ അകറ്റി നിര്‍ത്തുക….
4-ആദര്‍ശ നിഷ്ഠരായ യുവാക്കള്‍ നേതൃത്വത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന നിലവിലുള്ള നേതാക്കളെ നിയന്ത്രിക്കുകയും ശാസിയ്ക്കുകയും ചെയ്യുക.
5-വിഭാഗീതയും അഴിമതിയും അവസാനിപ്പിക്കുക...
നിലവില്‍ ഇത്തരം പ്രശ്നങ്ങള്‍ ബിജെപിയില്‍ എത്രത്തോളം ഉണ്ട് എന്നത് ഇത് വായിക്കുന്നവര്‍ക്ക് വിടുന്നു.
(നിലപാടില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലെ അഭിപ്രായം ലേഖകന്റേത് മാത്രമാണ്.അത് ബ്രേവ് ഇന്ത്യ ന്യൂസിന്റെ നിലപാടല്ല.നിങ്ങള്‍ക്കും നിലപാടില്‍ ലേഖനം എഴുതാം..ഫേസ് ബുക്കിലൊ.. [email protected] എന്ന ഈ മെയിലിലോ യുണികോഡ് ഫോര്‍മാറ്റില്‍ ലേഖനം അയക്കുക)
Discussion about this post