ഇറാന് മുന്നറിയിപ്പ് നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. അമേരിക്കന്‍ താത്പര്യങ്ങളെ ഇറാന് ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അതിന്റെ അവസാനം ആയിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. യുദ്ധത്തിനാണ് ഇറാന് ആഗ്രഹിക്കുന്നത് എങ്കില്‍ അത് ഇറാന്റെ അവസാനമായിരിക്കും.
ഇറാനുമായി യുദ്ധത്തിനില്ല എന്ന് അമേരിക്കന്‍ വിദേശ സെക്രടറി മൈക് പൊംപിയോ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രകോപനപരമായ ട്വീറ്റ്. ഒരു സാധാരണ രാജ്യത്തെ പോലെ ഇറാന് പെരുമാറണം. അമേരിക്കയുടെ താത്പര്യങ്ങളെ ആക്രമിച്ചാല്‍ പ്രതികരിക്കുമെന്ന് പൊംപിയോ വ്യക്തമാക്കിയിരുന്നു.
Discussion about this post