ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ സംശയകരമായ സാഹചര്യത്തില്‍ അഞ്ച് പേരെ ബിഎസ്എഫ് പിടികൂടി. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം.
അതിര്‍ത്തിയ്ക്ക് സമീപത്ത് കൂടി സംശയകരമായ രീതിയില്‍ ഒരു എസ്.യു വിയില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. സംശയം തോന്നിയ ബി.എസ്.എഫ് വാഹനം പരിശോധിക്കുകയായിരുന്നു. ഇവരില്‍ നിന്നും 9.88 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ എല്ലാവരും പ്രദേശവാസികള്‍ ആണെന്നും ഒരാള്‍ ഗുജറാത്തിലാണ് ജോലി ചെയ്യുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഇവരെ രഹസ്യാന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുകയാണ്.
Discussion about this post