ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാറ്ററി ശേഖരം പൊട്ടിത്തെറിച്ചു.വിമാനത്തില്‍ കയറ്റുന്നതിനായി എത്തിച്ച ബാറ്ററി ശേഖരമാണ് പൊട്ടിത്തെറിച്ചത്. 19 ടണ്‍ ബാറ്ററികളാണ് വിമാനത്തില്‍ കയറ്റുന്നതിനു ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പ് പൊട്ടിത്തെറിച്ചത്.
മറ്റ് അത്യാഹിതങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടട്ടില്ല. കെ.എല്‍.എം എന്നാ ഡച് യാത്രാ വിമാനത്തില്‍ ഫ്രാങ്ക്ഫര്ത്തിലേക്ക് അയക്കാനായി എത്തിച്ച ബാറ്ററികള്‍ ആണ് പൊട്ടിത്തെറിച്ചത്. ഉടനടി തന്നെ വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം തീ അണയ്ക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു . അപകടത്തെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post