ഭോപ്പാല്‍: ബിജെപിക്ക് വോട്ട് ചെയ്തതിന് കോണ്‍ഗ്രസ് പ്രവര്ത്തകന് അറുപതുകാരനെ വെടിവെച്ചു കൊന്നു.നെമിചന്ദ് തന്‍വാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ പലിയയിലാണ് സംഭവം നടന്നത്.
ഞായറാഴ്ച വോട്ട് ചെയ്തെത്തിയ തന്വാറുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അരുണ്‍ ശര്‍മ്മ വഴക്കിട്ടിരുന്നു. ഒരു സംസ്ഥാന മന്ത്രിയുമായി അടുത്ത അടുപ്പമുള്ള പ്രവര്‍ത്തകനാണ് അരുണ്‍ ശര്‍മ്മ. തന്‍വാറിന്റെ ജാതിക്കാര്‍ മുഴുവന്‍ ബിജെപിക്കാണ് വോട്ട് ചെയ്തതെന്ന് അരുണ്‍ ആരോപിച്ചു.
വൈകുന്നേരം തന്‍വാറിന്റെ വീട്ടിലെത്തിയ ശര്‍മ്മ, മകന്റെ മുന്നില്‍വച്ച് തന്‍വാറിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
Discussion about this post