തമിഴ്നാട്ടിലെ പട്ടിടങ്ങളില് എന്‍.ഐ.എ നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ് , സാദിഖ് , റിസ്വാന് , ഹമീദ് അക്ബര്‍ , മുഹമ്മദ് റിയാസ് എന്നിവരുടെ വസതികള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത് . സേലം , ചിദംബരം , രാമനാഥപുരം ജില്ലകളില്‍ ആയിരുന്നു തെരച്ചില്‍. ഇവിടിങ്ങളില്‍ നിന്നും രഹസ്യ രേഖകള്‍ , ആയുധങ്ങള്‍ , ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
മേയ് രണ്ടിന് തമിഴ്നാട്ടിലെ എസ്.ഡി.പി.ഐ , പോപ്പുലര്‍ ഫ്രന്റ് , തൌഹീത് ജമാഅത്ത് എന്നിങ്ങനെയുള്ള സംഘനകളുടെ ഓഫീസുകളിലും എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ 253 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു പരിശോധന. ആക്രമണവുമായി പങ്കുണ്ടെന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കറിന്റെ മൊഴിയില്‍ നിന്നും തമിഴ്നാട്ടിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സൂചന ലഭിച്ചിരുന്നു.
കഴിഞ്ഞ ജനുവരി എട്ടിന് തമിഴ്നാട്ടിലെ മൂന്ന് ജില്ലകളില്‍ നിന്നും എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ എട്ട് വകുപ്പുകള്‍ ചേര്‍ത്താല്‍ ദേശീയ അന്വേഷണ സംഘം കേസെടുത്തത്. രാജ്യത്തിനെതിരെ ഗൂഡാലോചന, ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ഭീകരരെ രക്ഷപ്പെടുത്താനുള്ള നീക്കം എന്നിങ്ങനെയാണ് ഇവര്‍ക്ക് എതിരെയുള്ള കുറ്റാരോപണം.
Discussion about this post