കെട്ടിട സമുച്ചയത്തിന്റെ ടെറസില്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയ യുവാക്കള്‍ക്ക് നേരെ അയല്‍വാസി ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ കോയമ്പേട് ചന്തയിലെ തൊഴിലാളികളായ ഏഴുപേരെ കില്‍പ്പോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരിയലൂർ സ്വദേശികളായ അളഗമുത്തു, കറുപ്പസാമി, വഞ്ചിനാഥൻ , വേൽമുരുകൻ , വീരസാമി , അശോക് , വേൽമുരുഗൻ എന്നിവർക്കാണ് പരിക്കേറ്റത് . സ്വര്‍ണ്ണാഭരണ പണിക്കാരനായ കണ്ണപ്പനാണ് ആസിഡ് ഒഴിച്ചത് . ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു .
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികളായ യുവാക്കള്‍ രണ്ടാം നിലയിലും കണ്ണപ്പനും കുടുംബവും കെട്ടിടത്തിന്റെ മൂന്നാം നിലയിലുമായിരുന്നു താമസം. രാത്രി യുവാക്കള്‍ ടെറസില്‍ ഇരുന്ന് മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു . കണ്ണപ്പനും സഹോദരനായ ഭാസ്കരനും പൊതു സ്ഥലത്ത് ഇരുന്നു മദ്യപിക്കരുത് എന്ന് ഇവരോട് ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ ഗൗനിക്കുകായിരുന്നു. ശല്യം അധികമായത്തോടെ വീണ്ടും ചോദ്യം ചെയ്യുകയും പരസ്പരം വാക്കുതര്‍ക്കത്തിലേക്കും കയ്യേറ്റമുണ്ടാവുകയും ചെയ്തു.
ഇതിനിടയില്‍ കണ്ണപ്പന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും തടയാനായി എത്തിയ കണ്ണപ്പന്റെ ഭാര്യ രഞ്ജിനിയ്ക്ക് മര്‍ദ്ദനമേറ്റു. ഇതോടെ കണ്ണപ്പന് ജോലിക്ക് ഉപയോഗിക്കുന്ന ആസിഡ് യുവാക്കള്‍ക്ക് നേരെ ഒഴിക്കുകയായിരുന്നു .
Discussion about this post