പോലീസ് സ്റ്റേഷനിലെ സ്റ്റോര്‍ റൂമില്‍ നിന്നും സാധനങ്ങള്‍ മോഷണം പോയത് പോലീസുകാര്‍ അറിഞ്ഞത് ഒന്നര ദിവസത്തിനു ശേഷം . ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലുള്ള ശഹീദാബാദ് പോലീസ് സ്റ്റെസ്നിലാണ് സംഭവം.
വിവിധ കേസുകളിലെ തൊണ്ടിമുതലുകള്‍ അടക്കം സൂക്ഷിച്ചിരുന്ന സ്റ്റേഷനോട് തന്നെ ചേര്‍ന്നുള്ള റൂമില്‍ നിന്നാണ് മോഷണം നടന്നത് . മേയ് 20 ന് രാവിലെ മുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധിയില്‍പ്പെട്ട സ്റ്റോര്‍ ഇന്‍ചാര്‍ജ്ജ് സംഭവം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മേയ് 18 ന് രാത്രിയില്‍ ആണെന്ന് കണ്ടെത്തി.
കേസുകളില്‍ പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ , വലുതും ചെറുതുമായ ബാറ്ററികള്‍ , നാല് ഹൈഡെഫിനിഷന്‍ സിസിടിവി ക്യാമറകള്‍ , തുടങ്ങിയ വസ്തുക്കള്‍ക്ക് പുറമേ പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ വിവിധ ഭാഗങ്ങളും മോഷണം പോയതായി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും മോഷണം പോയ ചില വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. സ്റ്റേഷനില്‍ നിര്‍മ്മാണ ജോലികള്‍ നടക്കുന്ന കാരണത്താല്‍ പ്രധാന വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു . മറ്റൊരു വശത്തുള്ള ഗേറ്റ് വഴിയായിരുന്നു സ്റ്റേഷനിലേക്കുള്ള പ്രവേശനം. കൂടാതെ ഇലക്ഷന് ഡ്യൂട്ടിയ്ക്കായി നിരവധി പോലീസുകാര്‍ പോയതും മോഷ്ടാക്കള്‍ക്ക് സഹായകരമായി.
Discussion about this post