ഡല്‍ഹി :ഇന്ത്യാ- അമേരിക്ക കൂടിക്കാഴ്ച്ചയില്‍ മുഖ്യചര്‍ച്ചാ വിഷയമായത് ചൈനയാണെന്ന് സൂചനകള്‍. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അടുപ്പം ചൈനയെ പ്രതിരോധത്തിലാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ വളര്‍ച്ച തടയാന്‍ യോജിച്ച നടപടിയെടുക്കണമെന്ന് കൂടിക്കാഴ്ച്ചയില്‍ ഇരു രാഷ്ട്രതലവന്മാരും തീരുമാനമെടുത്തിട്ടുണ്ട്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയതായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സന്ദര്‍ശനത്തില്‍ ആണവകരാറുകള്‍ സംബന്ധിച്ച് ഇരു രാജ്യവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.
Discussion about this post