പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മേധാവിത്വം. ലീഡ് നില അനുസരിച്ച് എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് കടന്നു.
532 സീറ്റുകളിലെ ലീഡ് നില അറിഞ്ഞപ്പോള്‍ എന്‍ഡിഎ 303 ഇടത്ത് മുന്നിലാണ്. 272 സീറ്റാണ് അധികാരത്തിലെത്താന്‍ വേണഅടത്. യുപിഎ 116,മറ്റുള്ളവര്‍ 96, എസ്പി -17 എന്നിങ്ങനെയാണ് ലീഡ് നില. യുപിയില്‍ ബിജെപി മുന്നിലാണ്..
പഞ്ചാബ്, കേരളം സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് നേടുന്നത്. ബംഗാളില്‍ ബിജെപി തൃണമൂലിന് പിന്നില്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നു.
രാജസ്ഥാന് ബിജെപി തൂത്തുവാരുമെന്ന നിലയിലാണ്. ഡല്‍ഹിയില്‍ ഏഴില്‍ ആറിടത്തും ബിജെപി മുന്നിലാണ്.ഒറീസയില്‍ എല്ലാ സീറ്റിലും ബിജെപി മുന്നിലാണ്, മഹാരാഷ്ട്രയിലും ബിജെപി സഖ്യം ഏറെ മുന്നിലാണ്.
വിവിപാറ്റുകള്‍ കൂടി എണ്ണുന്നതിനാല്‍ അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ 9 മണിക്കൂര്‍ വരെ സമയം എടുക്കും. തര്‍ക്കമുണ്ടെങ്കില്‍ വിവിപാറ്റും ഇവിഎമ്മും വീണ്ടും എണ്ണും.
ബിജെപി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്സിറ്റ്പോള്‍ സര്‍വേകള്‍ പ്രവചിച്ചത്.
ബിജെപി സഖ്യം 300ന് മുകളില്‍ സീറ്റുകള്‍ നേടി വലിയ മുന്നേറ്റത്തിലേക്ക് എത്തുമെന്നാണ് ഏതാണ്ട് മിക്ക എക്സിറ്റ്പോള്‍ സര്‍വേകളും പ്രവചിച്ചത്. സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തള്ളി. പോസ്റ്റല്‍ ബാലറ്റിന് ശേഷം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിലെ വിവി പാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
സംസ്ഥാനത്ത് 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.വോട്ടിങ്ങ് യന്ത്രങ്ങള്‍ നാല് മണിക്കൂര്‍ കൊണ്ട് എണ്ണി തീരും. ഒരു റൗണ്ടിലെ എല്ലാ വോട്ടിങ്ങ് യന്ത്രങ്ങളും എണ്ണി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ യന്ത്രങ്ങള്‍ എണ്ണു.
വോട്ടിങ്ങ് യന്ത്രങ്ങള്‍ എണ്ണിയതിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവി പാറ്റുകള്‍ എണ്ണും. ഏതെല്ലാം ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണണമെന്നത് നറുക്കിട്ടു തീരുമാനിക്കും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post