പുതുക്കാട് നിയമസഭ നിയോജക മണ്ഡലത്തില്‍ ഭൂരിപക്ഷം നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശ്ശൂര്‍ ലോകസഭ മണ്ഡലത്തില്‍ മുന്നിട്ട് നില്ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യുസാണ് രണ്ടാം സ്ഥാനത്ത്.
തൃശ്ശൂര്‍ നിയമസഭ നിയോജക മണ്ഡലത്തില്‍ സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തി. ടി.എന്‍ പ്രതാപനാണ് ഇവിടെ മുന്നിലെത്തിയത്.
തൃശ്ശൂരിന് പുറമെ ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലും ടി.എന്‍ പ്രതാപന് മുന്നിലെത്തി. രണ്ടരലക്ഷത്തോളം ലവോട്ടുകള്‍ ഇതിനകം സുരേഷ് ഗോപി നേടിയിട്ടുണ്ട്.
Discussion about this post