കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഫലമൊന്നും വിഷയമെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ്. പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫില്‍ ഏകീകരിക്കപ്പെട്ടതാണ് തിരിച്ചടിയായത്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും പിന്നോട്ട് പോയത് പരിശോധിക്കും. ശബരിമല വിഷയം ബാധിക്കപ്പെട്ടതായി കരുതുന്നില്ല. ബിജെപിയ്ക്ക് പാലക്കാട് മണ്ഡലത്തില്‍ മാത്രമാണ് ലീഡ് നേടാനായത്. മറ്റ് മണ്ഡലങ്ങളില്‍ അവര്‍ക്ക് വോട്ട് നഷ്ടപ്പെട്ടുവെന്നും രാജേഷ് പറഞ്ഞു.
തിരിച്ചടി സംബന്ധിച്ച് വിശദ ചര്‍ച്ചകള്‍ നടത്തുമെന്നും രാജേഷ് പറഞ്ഞു.
Discussion about this post