കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം രണ്ട് സീറ്റില്‍ ഒതുങ്ങി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിച്ച് ബിജെപിയെ നേരിട്ട ഇരുപാര്‍ട്ടികളും തകര്‍ന്നടിഞ്ഞത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കത്തിന് വഴിവെക്കും. 24 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
ശ്രദ്ദാ കേന്ദ്രമായ മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ സുമലത ജയിച്ചു. കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയെ ആണ് സുമലത നിലപരിശാക്കിയത്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, അനന്ത കുമാര്‍ ഹെഗ്ഡെ, പ്രഹ്ലാദ് ജോഷി, ശോഭാ കരന്തലജെ, ഷിമോഗയില്‍ ബിവൈ രാഘവേന്ദ്ര തുടങ്ങിയവര്‍ വിജയിച്ചു.
2014ല്‍ ബിജെപി കര്‍ണാടകയില്‍ 17 സീറ്റുകളിലാണ് വിജയിച്ചത്. ഇത് 24 ആയി ഇപ്പോള്‍ ഉയര്‍ന്നു. ലോകസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുമെന്ന് ബിജെപി സസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ് പ്രഖ്യാപിച്ചിരുന്നു. പല കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേരാന്‍ സമ്മതം അറിയിച്ചുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
Discussion about this post