അമേത്തിയിലെ രാഹുല്‍ ഗാന്ധിയുടെ തോല്‍വിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. പ്രിയങ്ക ഗാന്ധി ഇനി സ്മൃതി ഇറാനി ആരെന്നു ചോദിക്കില്ല. രാഹുൽഗാന്ധി അമേഠി നിലനിർത്തും വയനാട്ടിൽ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്ന് മാധ്യമങ്ങള്പ്രചരിപ്പിച്ചതില് ടി.സിദ്ധിഖ് മനക്കോട്ട കെട്ടിയത് തകര്‍ന്നതായി ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു വേനലിന് ഒരു വർഷമുണ്ട്.
വയനാട്ടിൽ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുൽഗാന്ധി, സ്ഥിരം സീറ്റായ അമേഠിയിൽ സ്മൃതി ഇറാനിയോട് 45,327 വോട്ടിനു തോറ്റു.
രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിൻ്റെ ആന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയത്.
ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ല.
രാഹുൽഗാന്ധി അമേഠി നിലനിർത്തും വയനാട്ടിൽ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങൾ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുക.
വയനാട്ടുകാരുടെ സന്തോഷത്തിലും ടി സിദ്ദിഖിൻ്റെ സങ്കടത്തിലും പങ്കു ചേരുന്നു.
Discussion about this post