പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസ് ഇന്ന്.ഏറെ പ്രതിസന്ധികള്‍ക്കും വിവാദങ്ങള്ക്കുംശേഷമാണ് ചിത്രം തിയേറ്ററിലേത്തുന്നത്.
നേരത്തേ ഏപ്രില്‍ 11ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘പിഎം നരേന്ദ്ര മോദി’യില്‍ ടൈറ്റില്‍ റോളിലെത്തുന്നത് വിവേക് ഒബ്റോയ് ആണ്. അമിത് ഷായുടെ വേഷത്തില്‍ എത്തുന്നത് മനോജ് ജോഷിയും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയിരിക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം ഏറെ ജനശ്രദ്ധയാകര്‍ഷിക്കും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നായകനായ വിവേക് ഒബ്റോയിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post