സുഖോയ് യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന തരം അഞ്ഞൂറു കിലോഗ്രാം ക്ലാസ് ഗതിനിയന്ത്രിക്കാനാവുന്ന ബോംബ് രാജസ്ഥാനിലെ പൊഖ്രാനില്‍ ഡി അര് ഡി ഓ വിജയകരമായി പരീക്ഷിച്ചു.
ലക്ഷ്യത്തില്‍ അതീവകൃത്യമായി ഗതിനിയന്ത്രണം ചെയ്ത് പതിക്കത്തക്ക നിലയില്‍ രൂപകല്‍പ്പന ചെയ്ത ഈ ബോംബ് പൂര്‍ണ്ണമായും ഇന്ത്യ തന്നെ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതാണ്. Su-30 MKI യുദ്ധവിമാനത്തില്‍ നിന്നാണ് ഈ ബോംബ് വിക്ഷേപിച്ചത്.
വിവിധരീതിയിലുള്ള പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുളതാണ് ഈ ഗൈഡഡ് ബോംബ് എന്നാണ് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വച്ച് സുഖോയ് യുദ്ധവിമാനത്തില്‍ നിന്നുതന്നെ ആകാശത്തുനിന്നും വിക്ഷേപിയ്ക്കാവുന്ന തരം ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗതയില്‍ സഞ്ചരിക്കാനാവുന്ന ഈ മിസൈലിനു രണ്ടര ടണ്‍ ഭാരമുണ്ട്. മുന്നൂറു കിലോമീറ്റര്‍ പരിധിയുള്ള ഈ മിസൈലും പുതിയ ഗതിനിയന്ത്രണസംവിധാനമുള്ളാ ബോംബും ചേരുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങള്‍ എന്തിനും സജ്ജമാകും.
Discussion about this post