ന്യൂസിലൻഡിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 3 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 10 റൺസ് എടുത്തിട്ടുണ്ട്. 2 റൺസെടുത്ത ഓപ്പണർ രോഹിത് ശർമ്മയാണ് പുറത്തായത്. ട്രെൻ്റ് ബോൾട്ടിനാണ് വിക്കറ്റ്.
സന്നാഹ മത്സരത്തിന്റെ തലേദിവസം നെറ്റ്സില്‍ പരിശീലനത്തിന് ഇടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിജയ് ശങ്കര്‍ ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങുന്നില്ല. കേദാര്‍ ജാദവ് പരിക്കിന്റെ പിടിയില്‍ നിന്നും മുക്തമായിട്ടില്ലാത്തതിനാല്‍ രണ്ട് മധ്യനിര ബാറ്റ്സ്മാന്മാരില്ലാതെയാണ് ഇന്ത്യ സന്നാഹ മത്സരത്തിന് ഇറങ്ങുന്നത്. ഐപിഎല്ലിന് ഇടയിലാണ് ജാദവിന് പരിക്കേറ്റത്. വിജയ് ശങ്കറിന് പരിക്കേറ്റതോടെ കെ.എല്‍.രാഹുലിനെ നാലാമനായി ഇറക്കിയേക്കും എന്നാണ് സൂചന.
ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിൽ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 3 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 16 റൺസാണ് ഓസ്ട്രേലിയയുടെ സമ്പാദ്യം.
Discussion about this post