വെടിയേറ്റ് മരിച്ച സഹപ്രവര്‍ത്തകന്റെ ശവമഞ്ചം ചുമലിലേറ്റി സ്മൃതി ഇറാനി എം.പി . അമേത്തിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കിയ സുരേന്ദ്രസിംഗ് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
#WATCH BJP MP from Amethi, Smriti Irani lends a shoulder to mortal remains of Surendra Singh, ex-village head of Barauli, Amethi, who was shot dead last night. pic.twitter.com/jQWV9s2ZwY
— ANI (@ANI) May 26, 2019
സംസ്കാരശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകുമ്പോഴാണ് സ്മൃതി ഇറാനി ശവമഞ്ചം ചുമന്നത് . 2014 ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍ സ്മൃതി ഇറാനിയ്ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് സുരേന്ദ്ര സിംഗ്.
മുന്‍ഗ്രാമത്തലവന്‍ കൂടിയായിരുന്ന സുരേന്ദ്രസിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് സൂചന. ശനിയാഴ്ച രാത്രി സുരേന്ദ്രസിംഗിന്റെ വീട്ടിലെക്കെത്തിയ അക്രമികള്‍ അദ്ദേഹത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സുരേന്ദ്രസിംഗിന്റെ കുടുംബം ആരോപിച്ചു.
Discussion about this post