ലോകസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് പിന്നാലെ ഇടത്പക്ഷത്തെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായകമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . അടുത്ത തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണം നടത്തുമെന്നും ചെന്നിത്തല വാഗ്ദാനം നല്കി.
തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങളോട് നന്ദി പറയുന്നു അവര്‍ നല്കിയ വിജയം ആണിത് എന്നും ചെന്നിത്തല പറഞ്ഞു. അമ്പേ ജനങ്ങള്‍ പരാജയപ്പെടുത്തിയ ഇടത്പക്ഷത്തിനു കേരളത്തില്‍ അധികാരത്തില്‍ തുടരാന്‍ യാതൊരു വിധ അവകാശമില്ല എന്നും ജനങ്ങളുടെ മനസ്സില്‍ നിന്നും ഇടത്പക്ഷം തൂത്തെറിയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.
സാങ്കേതികതയുടെ പേരില്‍ മാത്രം ഇത്രയും വലിയ തോല്‍വിയേറ്റ ഇടതിന് ഭരണം തുടരാം എന്ന് മാത്രമേയുള്ളൂ എന്നും ചെന്നിത്തല പറഞ്ഞു. ധാര്‍ഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെയും ഇടത് പ്രവര്‍ത്തകരുടെയും പ്രവര്‍ത്തന ശൈലിയും തിരിച്ചടിയായി. ശൈലി മാറ്റില്ല എന്ന മുഖ്യമന്ത്രി ആവര്ത്തിച്ചതിനോട് ഞങ്ങള്‍ക്ക് അതിയായ നന്ദിയുണ്ട് എന്നും ചെന്നിത്തല പരിഹസിച്ചു.
Discussion about this post