ലോകസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയ്ക്ക് ഒരു കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണ് എന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്.
മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ഒരുത്തരത്തിലും ബാധിച്ചിട്ടില്ല എന്ന് കാനം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പിണറായിയുടെ ശൈലി മാറ്റണം എന്ന് പറയുന്നത് ശരിയല്ല. ഈ ശൈലി അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ കേരള ജനത അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് എന്ന് കാനം ചോദിച്ചു.
Discussion about this post