ചെന്നൈ :നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നടന് രജനീകാന്ത് അറിയിച്ചു. തമിഴ്നാട്ടില്‍ മോദി തരംഗമില്ല.ലോക്സഭ തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കരിസ്മാറ്റിക് നേതാവാണ് മോദി. ജവാഹര്‍ ലാല്‍ നെഹ്റുവിനും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയും കരിസ്മാറ്റിക് ആയ നേതാവ് നരേന്ദ്രമോദിയാണെന്നും രജനീകാന്ത് ചെന്നൈയില്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും ഒഴിയാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെയും രജനി വിമര്‍ശിച്ചു. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയരുതെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. രാജിവെക്കുകയല്ല, മുന്നോട്ടുപോയി കരുത്തു കാട്ടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
https://braveindianews.com/28/05/217152.php
നരേന്ദ്രമോദിയുടെ സത്യാപര്തിജ്ഞാചടങ്ങിലേക്ക് തമിഴ് നാട്ടിലെ സൂപ്പര്‍ താരങ്ങളും രാഷ്ട്രീയ നേതാക്കളുമായ രജനീകാന്ത്, കമല്ഹാസന് എന്നിവരെ ക്ഷണിച്ചിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കമല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Discussion about this post