ഈ ലോകകപ്പോടെ ഇന്ത്യയുടെ മുന്നായകന് ധോണി വിരമിക്കണം എന്ന അഭിപ്രായമാണ് പലര്‍ക്കും. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് ഓസ്ട്രേലിയന്‍ മുന്‍ താരമായ ഷെയിന്‍ വോണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ധോണി ഇപ്പോഴും മികച്ച താരം ആണെന്നും അദ്ദേഹത്തിന് തോന്നുമ്പോള്‍ മാത്രം വിരമിച്ചാല്‍ മതിയെന്നും വോണ്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ടീമില്‍ പകരം വെക്കാന്‍ സാധിക്കാത്ത ഒരു കളിക്കാരനാണ് ധോണി. ഇന്ത്യയുടെ ആവശ്യങ്ങള്‍ എല്ലാം തന്നെ നിറവേറ്റി തന്ന ഒരു മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് ധോണി. അദ്ദേഹത്തിന് തോന്നുമ്പോള്‍ മാത്രം പാഡ് അഴിച്ചാല്‍ മതിയെന്ന് വോണ്‍ പറയുന്നു. എപ്പോള്‍ വിരമിക്കണം എന്ന് അദ്ദേഹത്തിന് അറിയാം. അത് ചിലപ്പോള്‍ ഈ ലോകകപ്പ് കഴിയുമ്പോള്‍ ആയിരിക്കാം ചിലപ്പോള്‍ വീണ്ടും അഞ്ച് വര്‍ഷം കളിച്ചതിന് ശേഷമായിരിക്കാം. അതൊക്കെ തീരുമാനിക്കേണ്ടത് ധോണി മാത്രമാണ് എന്ന് വോണ്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണ് ധോണി മികച്ച ഫോമില്‍ അല്ലായിരുന്നു. ഇക്കുറി നല്ലൊരു തിരിച്ച് വരവാണ് അദ്ദേഹം നടത്തിയത് . കളിച്ച കളികളില്‍ ഇന്ത്യയെ ജയത്തില്‍ എത്തിച്ചതിന്റെ പങ്ക് വഹിച്ചത് ആ താരമാണ്. മികച്ച ഫിനിഷര്‍ ആയും നല്ലൊരു വിക്കറ്റ് കീപ്പര്‍ ആയും പ്രകടനം കാഴ്ചവെച്ചു.
Discussion about this post