പി.ജെ ജോസഫ് കേരള കോണ്‍ഗ്രസ് ( എം ) ചെയര്മാന് ആണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് . കേരള കോണ്‍ഗ്രസ് എമ്മിന്റെ സംഘടന ചുമതലയുള്ള സെക്രടറി ജോയ് എബ്രഹാമാണ് കത്ത് നല്‍കിയത് . സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുന്നതിന് ഇടയിലാണ് കത്ത് നല്‍കിയിരിക്കുന്നത്.
കത്ത് നല്‍കിയതോടെ സംസ്ഥാന കമ്മറ്റി ചേരുന്നതിന് മുന്നേ തന്നെ പാര്‍ട്ടിയില്‍ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് പിന്നില്‍.
അതേസമയം കേരള കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയിലും സംസ്ഥാന കമ്മിറ്റിയിലും ജോസഫ് പക്ഷത്തിന് കൃത്യമായി ഭൂരിപക്ഷമില്ല. മാണി വിഭാഗത്തിനാണ് മുന്‍തൂക്കം. പാര്‍ട്ടിയുടെ ഭരണഘടനാ പ്രകാരം എം.എല്‍.എമാരെ കൂടാതെ എം.പിമാരും പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമാണ്.
അത് പ്രകാരം ജോസ്.കെ.മാണി , നിയുക്ത എം.പി ചാഴിക്കാടന് , എം.എല്‍.എമാരായ എന്‍ ജയരാജ് , റോഷി അഗസ്റ്റിന് എന്നിവര്‍ മാണിപക്ഷത്താണ്. പി.ജെ ജോസഫിന്റെ പക്ഷത്താണ് മോന്‍സ് ജോസഫ് , സി.എഫ് തോമസ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല.
Discussion about this post