നരേന്ദ്രമോദി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍, വ്യാജ വാര്‍ത്ത സൃഷ്ടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി വിജയത്തിന്റെ മാറ്റ് കുറക്കാന്‍ ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയ വണ്ണിന്റെ ശ്രമം. പല മണ്ഡലങ്ങളിലും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്ന വാര്‍ത്തയാണ് മീഡിയ വണ്‍ പ്രധാന്യത്തോടെ നല്‍കിയത്. ബീഹാറിലെ ജഹാനാബാദ് മണ്ഡലത്തിലും, പട്നാ സഹിബ് മണ്ഡലത്തിലും ഇത്തരത്തില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ചാനലിന്റെ കണ്ടെത്തല്‍. എന്നാല്‍ യാതൊരു വ്യത്യാസമുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കണക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്.
ഉദാഹരണത്തിന് ബീഹാറിലെ ജഹനാബാദില്‍ ആകെ പോള്‍ ചെയ്ത വോട്ട് (5091 പോസ്റ്റല്‍ വോട്ടുകളടക്കം ) 822065 ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സൈറ്റില്‍ പറയുന്നു.
എന്നാല്‍ മീഡിയാ വണ്‍ പറഞ്ഞ കള്ളം 8465732 ആണ് പോള്‍ ചെയ്ത വോട്ടെന്നാണ്. എണ്ണിയപ്പോള്‍ 822065 വോട്ടുകളാണ് കിട്ടിയതെന്നും മീഡിയ വണ്‍ പറയുന്നു. എന്നാല്‍ പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 822065 വോട്ടുകള്‍ ആണ് എണ്ണിയപ്പോള്‍ കിട്ടിയത്. നോട്ട അടക്കം 14 പേര്‍ക്കായി ആകെ കിട്ടിയതും കൃത്യം 822065 വോട്ടുകള്‍ തന്നെയാണ്. ഒറ്റ വോട്ടു പോലും വ്യത്യാസം വന്നിട്ടില്ല എന്നിരിക്കെയാണ് ചാനലിന്റെ കള്ളപ്രചരണം.
ഇവിടെ ജെ ഡി യു സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 1700 വോട്ടുകള്‍ ആണെന്ന് ചാനല്‍ പറയുന്നു. എന്നാല്‍ ജെ ഡി യു സ്ഥാനാര്‍ത്ഥിയായ ചന്ദ്രേശ്വര്‍ പ്രസാദിന്റെ ഭൂരിപക്ഷം 1075 വോട്ടുകള്‍ മാത്രമാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സൈറ്റില്‍ പറയുന്നത്.
വാര്‍ത്തയിലുള്ള മറ്റൊരു മണ്ഡലമായ ബീഹാറിലെ തന്നെ പാട്നാ സാഹിബിലും തെറ്റായ കണക്കുകളാണ് ചാനല്‍ നല്‍കുന്നത്.ബിജെപി സ്ഥാനാര്‍ത്ഥി നാലു ലക്ഷം വോട്ടിനു ജയിച്ചു എന്നൊക്കെയാണ് കണക്കുകള്‍. എന്നാല്‍ 2,84,657 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ രവി ശങ്കര്‍ പ്രസാദിനു കിട്ടിയത്.
പാട്നാ സാഹിബില്‍ ആകെ പോള്‍ ചെയ്ത വോട്ട് 950852 വോട്ടാണ് എന്നാണ് ചാനല്‍ കണ്ടെത്തുന്നത്. എന്നാല്‍ 3683 പോസ്റ്റല്‍ വോട്ടുകള്‍ അടക്കം അവിടെ ആകെ പോള്‍ ചെയ്തത് 982285 വോട്ടുകളാണ് എന്നതാണ് വാസ്തവം. പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 982285 വോട്ടുകള്‍ ആണ് അവിടെ ആകെ എണ്ണിയത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ട അടക്കം 19 പേര്‍ക്കായി ആകെ കിട്ടിയതും കൃത്യം 982285 വോട്ടുകള്‍ തന്നെയാണ്. ഒറ്റ വോട്ടു പോലും വ്യത്യാസം വന്നിട്ടില്ല എന്നിരിക്കേ 31433 വോട്ട് വ്യത്യാസമുണ്ടെന്നാണ് ചാനലിന്റെ നുണ പ്രചരണം. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്തരം കണക്കുകള്‍ കിട്ടുന്നതെന്നാണ് ഉയരുന്ന ചോദ്യം.
വാര്‍ത്ത കള്ളമാണെന്ന് ചൂണ്ടിക്കാട്ടി മീഡിയ വണ്‍ ചാനലിലേക്ക് വിളിച്ച് പ്രേക്ഷകന് കൃത്യമായ മറുപടി നല്‍കാനും ചാനല്‍ ജീവനക്കാര്‍ക്ക് കഴിയുന്നില്ല. തുടക്കത്തില്‍ വാര്‍ത്തയില്‍ തെറ്റില്ലെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ച ചാനല്‍ ജീവനക്കാരന്, കണക്കിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പരിശോധിക്കാം എന്ന മറുപടിയാണ് നല്‍കിയത്.
ചാനല്‍ അധികൃതരുമായി നടത്തിയ വീഡിയൊ സംഭാഷണത്തിന്റെ ഓഡിയൊ-
Discussion about this post