പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതരമായ ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് വകുപ്പ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയതായി പറയുന്നത് . വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്താനും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പാലത്തിന്റെ നിര്‍മ്മാണ സമയത്ത് കരാര്‍ എടുത്തവരെയും നിര്‍മ്മാണത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചെര്ത്താണ് അന്വേഷണം നടത്തേണ്ടത് എന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നു. ഈ റിപ്പോര്ട്ടിന്മേല് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തുകൊണ്ട് അന്വേഷണം ആരംഭിക്കണമോ എന്നത് വിജിലന്‍സ് ഡയറക്ടറാണ് തീരുമാനം എടുക്കേണ്ടത്.
പാലത്തിന്റെ നിര്‍മ്മാണത്തിനായി ആവശ്യം വേണ്ടത്ര സിമന്റും കമ്പിയും ഉപയോഗിച്ചട്ടില്ല എന്നത് ഐ.ഐ.ടി സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഐ.ഐ.ടി സംഘത്തിന്റെ അനുമതി ലഭിക്കാതെ പാലത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കുകയില്ല.അതിനാല്‍ തന്നെ പാലം തുറന്ന് കൊടുക്കുന്നത് വൈകുവാനാണ് സാധ്യത.
Discussion about this post