കഴിഞ്ഞ കാലവര്‍ഷം വിവിധ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും പ്രളയത്തിലും കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ ഇന്നും പൂര്‍ണ്ണമായും അതിജീവിചിട്ടില്ല. അതിനാല്‍ ഇത്തരമൊരു സാഹചര്യത്തെ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍.
നിര്‍മ്മിതബുദ്ധിയെ അടിസ്ഥാനമാക്കിയാണ് പ്രളയം മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന സംവിധാനം ഗൂഗിള്‍ തയ്യാറാക്കുന്നത്. അടുത്ത മണ്‍സൂണ്‍ കാലത്തിന് ഒരു മാസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ഇത്തരമൊരു ഉദ്യമത്തിലേക്ക് കടക്കുന്നത് .
നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള അല്‍ഗോരിതത്തിന്റെ സഹായത്തോടെ പ്രളയസാധ്യതയുള്ള മേഖലകളും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിയുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
സെപ്തംബര്‍ മാസത്തോടെ ഇത്തരമൊരു സംവിധാനം അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത് .
കേന്ദ്ര ജല കമ്മീഷന്റെ സഹകരണത്തോടെയാണ് ഗൂഗിള്‍ ഇത്തരമൊരു സംവിധാനം ഒരുക്കുന്നത് . കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്തുണ്ടായ പ്രളയങ്ങളും , അനുബന്ധ സംഭവങ്ങള്‍ , മുന്നറിയിപ്പുകള്‍ , മഴയുടെ അളവുകള്‍ എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ഗൂഗിളിന് കമ്മീഷന് കൈമാറും.
പാട്ന കേന്ദ്രീകരിച്ചാണ് ആദ്യം ഇത്തരമൊരു സംവിധാനം ഗൂഗിള്‍ ഒരുക്കുക . ഇതിന് പിന്നാലെ ഏറ്റവുമധികം മഴലഭിക്കുന്ന മറ്റ് സ്ഥലങ്ങളിലും ഇത് നടപ്പിലാക്കും.
Discussion about this post