അതിര്‍ത്തിയില്‍ സദാ ജാഗരൂഗരായി നില്ക്കുന്ന സുരക്ഷാസേനകള്‍ക്കൊപ്പം വേണ്ട വിവരങ്ങള്‍ കണ്ടെത്താനുള്ള യന്ത്രക്കണ്ണുകളുമായി ഇനിമുതല്‍ വൈപ്പേര്സും ഉണ്ടാകും. വൈപ്പേര്‍സ് അഥവാ വീഡിയോ ആന്‍ഡ് ഇമെജ് പ്രൊസസിങ്ങ് എന്‍ഹാസ്മെന്റ് ആന്‍ഡ് റെക്കഗ്നിഷന്‍ സിസ്റ്റം എന്നത് സി അര് ഡി ഒ വികസിപിച്ചെടുത്ത ഏറ്റവും പുതിയ നിരീക്ഷണ സംവിധാനമാണ്.( Video and Image Processing Enhancement and Recognition System (VIPERS))
ചാരക്കണ്ണുകളും കാമറകളും കണ്ട്രോള് സ്റ്റേഷനുമടക്കംമുള്ള വൈപ്പേഴ്സ് അതിര്‍ത്തികാക്കുന്നവര്‍ക്ക് വലിയ സഹായകമാകുമെന്നാണ് കരുതപ്പെടുന്നത് .
ഇനിമുതല്‍ വൈപ്പേര്‍സ് വഴി ഇരുപത്തിനാലു മണിയ്ക്കൂറും പ്രവര്‍ത്തിയ്ക്കുന്ന കാമറയും, തെര്‍മ്മല്‍ ഇമേജിങ്ങും, രാത്രിക്കണ്ണുകളുമടക്കം അതിര്‍ത്തി പൂര്‍ണ്ണമായും എപ്പോഴും നിരീക്ഷണവലയത്തിലായിരിയ്ക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തത്സമയം തന്നെ വേണ്ട തീരുമാനങ്ങളെടുത്ത് എവിടെയാണ് നിരീക്ഷണം വേണ്ടതെന്ന് നിശ്ചയിയ്ക്കാനും വൈപേര്സ് വഴി കഴിയും.
ഇരുപത് കിലോമീറ്റര്‍ ദൂരത്തുവച്ചുതന്നെ ഇരുപത് വ്യത്യസ്തമായ ലക്ഷ്യങ്ങളെ കണ്ടെത്താനും അവയെ തരം തിരിയ്ക്കാനും വൈപേര്സ് വഴി കഴിയും.സെക്കന്‍ഡില്‍ ഏഴു ചിത്രങ്ങള്‍ വീതമെടുക്കാവുന്ന അത്യന്താധുനിക ക്യാമറയും അതിനു വേണ്ടുന്ന പ്രൊസസിങ്ങ് യൂണിറ്റും ഉള്ള ഈ നിരീക്ഷണസംവിധാനം നിലവിലെത്തുന്നതോടെ അതിര്ത്തിസുരക്ഷയില് മറ്റൊരു നാഴികക്കല്ലാവും രാജ്യം പിന്നിടുക
Discussion about this post