സമൂഹമാദ്ധ്യമത്തിലൂടെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ വര്‍ഗീയ ചുവയോടെയുള്ള പരാമര്‍ശം നടത്തിയത് കാസര്‍ഗോഡ് സ്വദേശിയെ കുവൈറ്റ് കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.
ഈ മാസം 25 നാണ് ഈ വ്യക്തി സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് . നരേന്ദ്രമോദി വന്‍ വിജയം നേടി അധികാരത്തില്‍ വന്നതിനെ അഭിനന്ദിച്ചുകൊണ്ട് പ്രമുഖ വ്യവസായിയായ സ്ഥാപനുടമ കഴിഞ്ഞ ദിവസം പത്രപ്രസ്താവന നടത്തിയിരുന്നു. വ്യവസായിയുടെ ഈ നിലപാടിനെ വിമര്‍ശിച്ചാണ് ഇയാള്‍ പോസ്റ്റ് ഇട്ടത്. ഉടമയ്ക്കെതിരെ ഇയാള്‍ വര്‍ഗീയ ചുവയുള്ള പരാമര്‍ശവും നടത്തിയിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റുമിട്ടു.
കഴിഞ്ഞദിവസം കുവൈറ്റ് രഹസ്യാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത പിഴയും നാടുകടത്തല്‍ അടക്കമുള്ള ശിക്ഷയാണ് കുവൈറ്റില്‍ നല്കി വരുന്നത്.
Discussion about this post