ഗോണ്ട:നരേന്ദ്രമോദിയെ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് പിറന്ന കുഞ്ഞിന് ‘ മോദി’യെന്ന് പേരിട്ട് മുസ്ലീം ദമ്പതികള്‍..നരേന്ദ്രമോദിയെന്ന് പേര് നല്‍കിയത് വാര്‍ത്തയായതിനെ തുടര്‍ന്ന് ചില ബന്ധുക്കള്‍ എതിര്‍പ്പറിയിച്ചു. തുടര്‍ന്ന് നരേന്ദ്ര എന്നത് ഒഴിവാക്കി അല്‍ത്താഫ് ആലം മോദി എന്ന് കുട്ടിയ്ക്ക് പേര് നല്കി. കുഞ്ഞിനെ മോദിയെന്ന് വിളിക്കാനാണ് ദമ്പതികളുടെ തീരുമാനം.അവന് മോദിയെപ്പോലെ നല്ല കാര്യങ്ങള്‍ ചെയ്ത്,വിജയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കുഞ്ഞിന്റെ അമ്മ മെനോജ് ബീഗം പറയുന്നു.
മെയ് 23ന് ജനിച്ച കുഞ്ഞിന് പ്രധാനമന്ത്രിയുടെ പേര് നല്‍കിയത് ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗോണ്ട സ്വദേശിനിയായ മെനോജ് ബീഗത്തിനാണ് മേയ് 23 ന് ആണ്‍കുഞ്ഞ് പിറന്നത്. ഈ സന്തോഷ വാര്‍ത്തയറിയിക്കാന്‍ വിദേശത്തുള്ള ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ചത് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ജയിച്ചോ എന്നായിരുന്നു. തുടര്‍ന്ന് കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാനോ കുടുംബാംഗങ്ങളാരും വന്നില്ലെന്നു അവര്‍ പറയുന്നു. നരേന്ദ്രമോദിയെന്ന് പേരിട്ടതിനാല്‍ സമുദായംഗങ്ങള്‍ ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അറിയിച്ചു. ഇതേ തുടര്‍ന്നാണ് കുഞ്ഞിന്റെ പേര് മാറ്റാന്‍ തീരുമാനിച്ചത്. നരേന്ദ്രമോദിയെന്ന പേരിന് പകരം അല്‍താഫ് ആലം മോദിയെന്നാക്കി മാറ്റുകയാണ് രക്ഷിതാക്കള്‍ ചെയ്തത്.
Discussion about this post