ട്രെയിനുള്ളില്‍ വെച്ച് നഷ്ടപ്പെടുന്ന വസ്തുക്കള്‍ അധികം ബുദ്ധിമുട്ടില്ലാതെ കണ്ടെത്താനുള്ള വഴിയൊരുങ്ങുന്നു. ഇതിനായി ഒരു ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുകയാണ് റെയില്‍വേ. പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ആദ്യഘട്ടം നടപ്പിലാക്കാനാണ് തീരുമാനം.
മിസ്സിംഗ് കാര്‍ട്ട് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഇതിനായി സഹായമൊരുക്കുന്നത്. ട്രെയിനിലെ യാത്ര കൂടുതല്‍ സൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്. ട്രെയിന്റെ ഉള്ളിലും സ്റ്റേഷന് പരിസരത്തും നഷ്ടപ്പെടുന്ന വസ്തുക്കള്‍ തിരികെ ലഭിക്കാന്‍ ഇതുവഴി സഹായകരമാകും.
കെ.എസ്.ഐ.ഡി.സി യുടെ ബിസ്സിനസ് സ്റ്റാര്‍ട്ടപ്പാണ് മിസ്സിംഗ് കാര്‍ട്ട് . പ്രളയ സമയത്ത് നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ ആളുകള്‍ക്ക് തിരികെ ലഭിക്കുന്നതിനായി ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നാണ് ഇത്തരമൊരു വെബ്സൈറ്റിന് രൂപംനല്കിയത്.
missingcart.com എന്ന സൈറ്റില്‍ ആര്‍പിഎഫ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ഉടമസ്ഥന് നഷ്ടപ്പെട്ട വസ്തുവിന്റെ വിവരങ്ങള്‍, റെയില്‍വേ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ള വസ്തുക്കളുടെ വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും. ഈ വിവരങ്ങള്‍ പരിശോധിച്ച് യാത്രക്കാര്‍ക്ക് തങ്ങള്‍ക്ക് നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെത്താന്‍ ശ്രമിക്കാവുന്നതാണ്. 17 റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
Discussion about this post