മുംബൈയിലെ പാല്‍ഖര്‍ ജില്ലയില്‍ തീവ്രവാദികള്‍ക്ക് സമാനമായ വേഷത്തില്‍ കറങ്ങിയ രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു.സംശയാസ്പദമായ സാഹചര്യത്തില്‍ തീവ്രവാദികളെപ്പോലെ തോന്നുന്ന രണ്ട് പേര് കരങ്ങിനടക്കുന്നെന്ന വിവരം കിട്ടിയതിന് പിന്നാലെയാണ് പോലീസ് ഇവരെ പിടികൂടാന്‍ ഇറങ്ങിയത്.
അരമണിക്കൂര്‍ നീണ്ട അന്വേഷണത്തിന് ശേഷം പോലീസ് ഇവരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ വ്യക്തമായത്.
ഹൃത്വിക് റോഷന്-ടൈഗര്‍ ഷറോഫ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി എത്തിയവര്‍ ആയിരുന്നു ഇവര്‍. ചിത്രീകരണത്തിന്റെ ഇടയില്‍ തീവ്രവാദികളുടെ കോസ്റ്റ്യൂം ധരിച്ച് പുറത്ത് സിഗരറ്റ് വാങ്ങാന്‍ പോയതാണ്. വേഷം കണ്ട് നാട്ടുകാര്‍ തെറ്റിദ്ധരിക്കുകയും പോലീസിനെ വിവരം അറിയിക്കുക ആയിരുന്നു.
ബല്‍റാം ജിന്‍വാല (23), അര്‍ബാസ് ഖാന് (20) എന്നീ യുവാക്കളാണ് പോലീസിന്റെ പിടിയിലായത്. സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യമായ രേഖകളുമായി എത്തിയാല്‍ ഇവരെ പോലീസ് വിട്ടയയ്ക്കുമെന്ന് അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിനാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നതെന്ന് ടെശീയമാദ്ധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post