നിക്ഷേപങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി മെയ്ഡ് ഇന്‍ ചൈനയുമായി സംയോജിപ്പിക്കാനുള്ള നീക്കങ്ങളുമായി ചൈന രംഗത്ത്. ചൈനയുമായുള്ള വാണിജ്യ ഇടപാടുകളിലെ ഇന്ത്യയുടെ 47 ഡോളര്‍ വ്യാപാരക്കമ്മിക്കുള്ള പരിഹാരമെന്നോണമാണ് ചൈന ഈ ആശയം മുന്നോട്ടു വച്ചത്. വ്യാപാര മേഖലയിലെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ചൈന ശ്രമിക്കുകയാണ്. ഇതിനായി പുതിയ പ്രവര്‍ത്തന സമ്പ്രദായങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന് ചൈനീസ് വിദേശ കാര്യവകുപ്പ് ഉദ്യോഗസ്ഥനായ ഹുവാങ് സിലിയന്‍ പറഞ്ഞു.
വ്യാപാരത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പരസ്പര നിക്ഷേപങ്ങള്‍ വളര്‍ത്താനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്ന് ചൈന വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇന്ത്യാ ചൈന ബന്ധത്തില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നത് വികസനത്തിനാണ്. ഇതിനായി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി മെയ്ഡ് ഇന്‍ ചൈനയുമായി സംയോജിപ്പിക്കണമെന്നും ചാന അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യയിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട് എന്നും ചൈന അറിയിച്ചു.
വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യയേയും ചൈനയേയും നേപ്പാളിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള സാമ്പത്തിക ഇടനാഴിക്ക് രൂപം നല്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശവും ചൈന മുമ്പോട്ടു വച്ചിട്ടുണ്ട്.
Discussion about this post