അമേഠിയില്‍, സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും വിജയശില്പികളില് ഒരാളുമായിരുന്ന സുരേന്ദ്ര സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന കുറ്റവാളി അറസ്റ്റില്‍. വസിം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വസിം ഉള്‍പ്പെടെ അഞ്ച് പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച സംഭവത്തിലുള്‍പ്പെട്ട നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം, ഗോലു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
50 കാരനായ സിങ്ങിനെ ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് വെടിവച്ചുകൊന്നത്. ലഖ്നൗ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2014-ലെ തെരഞ്ഞെടുപ്പ് മുതല്‍ സ്മൃതിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് സുരേന്ദ്ര. ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിംഗ് സ്മൃതി ഇറാനിക്ക് വേണ്ടി മണ്ഡലത്തില്‍ മുഴുനീളം പ്രവര്‍ത്തിച്ചിരുന്നു.
Discussion about this post