മുംബൈ:സേവന ദാതാക്കളെ മാറ്റിയാലും മൊബൈല്‍ ഫോണ്‍ നമ്പര്‍ രാജ്യവ്യാപകമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി(എം.എന്‍.പി) ഇന്നു മുതല്‍. വരിക്കാര്‍ തങ്ങളുടെ സംസ്ഥാനം വിട്ടുപോകുകയോ മൊബൈല്‍ സര്‍ക്കിള്‍ മാറുകയോ ചെയ്താലും നമ്പര്‍ നിലനിര്‍ത്താന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.
മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് , എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍. എന്നിവ എം.എന്‍.പി സംവിധാനത്തിലേക്കു മാറുമെന്ന് അറിയിച്ചിട്ടുണ്ട്. എം.എന്‍.പി. യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്നു സേവനദാതാക്കളായ യുണിനോര്‍, വിഡിയോകോണ്‍ എന്നിവയും അറിയിച്ചു.
Discussion about this post