പാനായിക്കുളം സിമി രഹസ്യക്യാംപ് കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. നിയമമന്ത്രാലയത്തോടും അറ്റോര്‍ണി ജനറലിനോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടി. എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചുപേരെ ഹൈക്കോടതി വെറുതെ വിട്ടിതനെതിരെ അപ്പീല്‍ നല്‍കാനാണ് തീരുമാനം.
ഏപ്രില്‍ രണ്ടിനാണ് കേസില്‍ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവിട്ടത്. വിധി വന്ന് രണ്ട് മാസത്തിനു ശേഷമാണ് അപ്പീല്‍ നല്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. അമിത്ഷാ കേന്ദ്ര ആഭ്യന്ത്രമന്ത്രിയായതിനു ശേഷം അപ്പീല്‍ നല്കാന് ആലോചന നടത്തിയതെന്നും ശ്രദ്ധേയമാണ്. അപ്പില്‍ നല്‍കാനുള്ള നിയമസാധ്യതകളെ സംബന്ധിച്ച നിയമമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്താന്‍ എന്‍ഐഎയ്ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞതായാണ് സൂചന.
Discussion about this post