ബംഗാളില്‍ ലോകസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പല ഗ്രാമങ്ങളിലും വ്യാപകമായി ടിഎംസി ഓഫിസുകള്‍ ബിജെപി ഓഫിസായി മാറി. 42 ലോകസഭ സീറ്റുകളില്‍ 18 എണ്ണത്തിലും ബിജെപി ജയിച്ചതിന് പിന്നിലെയാണ് ടിഎംസി ഓഫിസുകള്‍ നിറം മാറിയത്. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലെത്തുന്നതിന്റെ പിന്നാലെ ഓഫിസും ബിജെപിയുടേതായി മാറുകയാണ്.
ഗ്രാമങ്ങളിലെ ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാവാതെ ടിഎംസി വിയര്‍ക്കുകയാണ്. പ്രവര്‍ത്തകരെല്ലാം കൂട്ടത്തോടെ പോയതിന് പിന്നിലെ നഷ്ടപ്പെട്ട ബിജെപി ഓഫിസുകള്‍ തിരിച്ചു പിടക്കാന്‍ മമതയും സംഘവും ശ്രമം തുടങ്ങിയിട്ടുണ്ട്. സമീപപ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിച്ച് പാര്‍ട്ടി ഓഫിസുകള്‍ തിരിച്ചുപിടിക്കാനാണ് ശ്രമം. ഇത് പലയിടത്തും സംഘര്‍ഷത്തിന് വഴിവച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മമത ബാനര്‍ജി നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ നൈഹതി മേഖല സന്ദര്‍ശിച്ച് അവിടത്തെ ഓഫിസി ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ച സംഭവവംു സംഘര്‍ഷത്തിന് വഴിവച്ചു. കാവി പെയിന്റടിച്ച കെട്ടിടത്തില്‍ മമത ബാനര്‍ജി കറുത്ത പെയിന്റ് കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് എഴുതുകയായിരുന്നു. പ്രവര്‍ത്തകര്‍ ഓഫിസ് സഹിതം ബിജെപിയിലേക്ക് പോകുന്നതിലുള്ള അസഹിഷ്ണുതയാണ് മമതയ്ക്ക് എന്നാണ് എതിരാളികളുടെ ആരോപണം.
ജയ് ശ്രീം മുദ്രവാക്യം മുഴക്കുന്നത് അന്നാട്ടുകാരല്ലെന്നും, പുറത്ത് നിന്നുള്ള ക്രിമിനലുകളാണെന്നും ഉള്ള മമതയുടെ പ്രസ്താവനക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ 10ലക്ഷം ജയ് ശ്രീം എഴുതിയ പോസ്റ്റ് കാര്‍ഡുകള്‍ മമതയ്ക്ക് അയച്ച് നല്കി ബിജെപി പ്രതിഷേധം അറിയിച്ചു.
മുകുള്‍ റോയിയുടെ മകന് സുബ്രാങ്ക്ഷു റോയി, മൂന്ന് തൃണമൂല്‍ എംഎല്‍എമാര്‍, ഒരു സിപിഎം എംഎല്‍എ, 63 ടിഎംസി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിറകെ ടിഎംസി അണികളില്‍ വലിയൊരു വിഭാഗം ബിജെപിയിലേക്ക് ഒഴുകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ബ്ലോക് വില്ലേജ് തലത്തിലുള്ള പാര്‍ട്ടി ഓഫിസുകള്‍ ബിജെപി ഓഫിസായി മാറുകയും, കാവി നിറം പൂളുകയും ചെയ്തത്.
Discussion about this post