ശ്രീനഗര്‍: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സിയാച്ചിന്‍ മേഖല സന്ദര്‍ശിച്ചു. കരസേനാ മേധാവി ബിബിന്‍ റാവത്തും അദ്ദേഹത്തെ അനുഗമിച്ചു. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
നിര്‍മ്മല സീതാരാമനും മനോഹര്‍ പരീക്കറിനും ശേഷം സിയാച്ചിന്റെ സന്ദര്‍ശിക്കുന്ന പ്രതിരോധമന്ത്രിയാണ് രാജ്നാഥ് സിംഗ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്തുള്ള യുദ്ധഭൂമി സന്ദര്‍ശിച്ചുവെന്നും, സൈനികരുമായി സംവദിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സിയാച്ചിനിലെ പ്രതികൂലവും വെല്ലുവിളി നിറഞ്ഞതുമായ അന്തരീക്ഷത്തില്‍ മഹത്തായ ധാര്യത്തോടെയും, സഹനശക്തിയോടെയും കൃത്യനിര്‍വ്വഹണം നടത്തുകയാണ് സൈനികര്‍. അവരുടെ കരുത്തിനും, ശൗര്യത്തിനും സല്യൂട്ട്”-അദ്ദേഹം കുറിച്ചു.
Visited a forward post and Siachen base camp today and interacted with the Army personnel serving in this region which is also known as the ‘the highest battle field in the world’. pic.twitter.com/Ns8uFpK4TT
— Rajnath Singh (मोदी का परिवार) (@rajnathsingh) June 3, 2019
Our soldiers in Siachen are performing their duty with great courage and fortitude even in extreme conditions and treacherous terrain. I salute their vigour and valour. pic.twitter.com/hMRObJ1j9A
— Rajnath Singh (मोदी का परिवार) (@rajnathsingh) June 3, 2019
പ്രതിരോധ മന്ത്രി ആയ ശേഷം രാജ്യതലസ്ഥാനത്തിന് പുറത്തുള്ള ഒരു സൈനിക ക്യാമ്പില്‍ രാജ്നാഥ് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യ-പാകിസ്ഥാന് നിയന്ത്രണരേഖയിലുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍.
്
Discussion about this post