ലോകകപ്പിലെ ആറാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുത്തു. കനത്ത പരാജയത്തില്‍ നിന്നും തിരിച്ചു വരാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്. ഇംഗ്ലണ്ടാകട്ടെ ആദ്യ കളിയിലെ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കുകയാകും ലക്ഷ്യം വയ്ക്കുക.
പരിചയ സമ്പന്നനായ ഷൊയ്ബ് മാലിക്കിനേയും ആസിഫ് അലിലേയും പാക്കിസ്ഥാന് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഹാരിസ് സൊഹൈലും ഇമാദ് വസീമും പുറത്ത്. ഇംഗ്ലണ്ടില്‍ ഒരു മാറ്റമുണ്ട്. ലിയാം പ്ലങ്കറ്റിന് പകരം മാര്‍ക്ക് വുഡിനെ ടീമിലെടുത്തിട്ടുണ്ട്.
സമീപകാലങ്ങളില്‍ ഈ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോഴെല്ലാം വലിയ മാര്‍ജിനില്‍ ജയം നേടാന്‍ ഇംഗ്ലണ്ട് ടീമിന് സാധിച്ചിരുന്നു. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ ഇംഗ്ലണ്ട് നേടിയതും പാക്കിസ്ഥാനെതിരെ തന്നെ. പാക്കിസ്ഥാന് കഴിഞ്ഞ കുറെ മത്സരങ്ങളില്‍ മികവ് കാട്ടാനായിട്ടില്ല. മുഹമ്മദ് ആമിറെന്ന ബോളര്‍ മാത്രമാണ് താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇംഗ്ലീഷ് നിരയില്‍ ഇയാന്‍ മോര്‍ഗന്റെ കീഴില്‍ ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ലിയാം പ്ലങ്കറ്റ് തുടങ്ങി എല്ലാ താരങ്ങളും ഫോമിലാണ്.
Discussion about this post