മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് സുപ്രീം കോടതി നോട്ടീസയച്ചു. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി.
അണക്കെട്ടിന് സിഐഎസ്എഫ് സുരക്ഷ നല്‍കുന്നത് സംബന്ധിച്ച് സുപ്രീം കോടത് കേരളത്തിന്റെ നിലപാട് ആരാഞ്ഞു. രണ്ടാഴ്ചക്കകം മറുപടി അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. നാലാഴ്ചയ്ക്കു ശേഷം കോടതി കസ് വീണ്ടും പരിഗണിക്കും.
അതേസമയം അണക്കെട്ടിന് പാക് തീവ്രവാദ ഭീഷണിയുണ്ടെന്ന് തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു. ലഷ്കര്‍ ഭീകരര്‍ അണക്കെട്ട് തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് സത്യവാങ്മൂലം സമര്‍പ്പിച്ചു.
Discussion about this post